രാജസ്ഥാനില്‍ പൊടിക്കാറ്റ് ആഞ്ഞടിക്കുന്നു; 19മരണം

Webdunia
വ്യാഴം, 21 മെയ് 2015 (08:47 IST)
രാജസ്ഥാനില്‍ പൊടിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. 60 ഓളം പേര്‍ക്ക് പരുക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ പൊടിക്കാറ്റില്‍ നൂറ്കണക്കിന് വീടുകള്‍ തകര്‍ന്നു.

ബിക്കാനര്‍, നാഗോര്‍, ജോധ്പൂര്‍, ആള്‍വാര്‍ എന്നീ മേഖലകളിലാണു കൂടുതല്‍ പൊടിക്കാറ്റിനെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വസുന്ധര രാജെ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.