‘സുഷമയുമായി 20 വര്‍ഷത്തെ പരിചയം; വസുന്ധര രാജെയും സഹായിച്ചു’

Webdunia
ബുധന്‍, 17 ജൂണ്‍ 2015 (08:20 IST)
വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് തന്നെ വഴിവിട്ട് സഹായിച്ചെന്ന് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി രംഗത്ത്. സുഷമസ്വരാജിന്റെ കുടുംബവുമായി 20 വര്‍ഷത്തെ പരിചയമുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ പിന്തുണച്ചു കത്തയച്ചുവെന്നും ലളിത് മോഡി വ്യക്തമാക്കി.

2011ല്‍ ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോഡിയുടെ അപേക്ഷയില്‍ സാക്ഷിയായത് വസുന്ധര രാജയാണെന്നും. ഇടപാടിലെ തന്റെ ബന്ധം ഒരുകാരണവശാലും ഇന്ത്യന്‍ അധികൃതര്‍ അറിയരുതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതായും ലളിത് മോഡി വ്യക്തമാക്കി. എന്നാല്‍ വിവാദ രേഖയില്‍ വസുന്ധരയുടെ ഒപ്പില്ലെന്നാണ് വസുന്ധരയുടെ അനുയായികളുടെ പ്രതികരണം. എന്നാല്‍ ഈ വിവാദത്തെക്കുറിച്ച വസുന്ധര രാജസ്‌ന്ധേ ഇതുവരെ പ്രതികരിച്ചിട്ടില്ല. വസുന്ധര രാജ തന്റെ ഭാര്യയുടെ ചികിത്സയില്‍ കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപി നേതാക്കളായ ശരത് പവാറും പ്രഫുല്‍ പട്ടേലും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും തന്നെ സഹായിച്ചുട്ടുണ്ട്. തനിക്കെതിരായ കുറ്റം തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനു കഴിഞ്ഞില്ല. മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും ലളിത് മോഡി പറഞ്ഞു. ഒരു കാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

അതേസമയം, ലളിത് മോഡിയുടെ ഭാര്യ ചികില്‍സയ്ക്ക് വിധേയയായി രണ്ടുമാസം കഴിഞ്ഞപ്പോള്‍ ചികിത്സ നടന്ന പോര്‍ചുഗലിലെ ആശുപത്രിക്കായി രാജസ്ഥാനില്‍ ഭൂമി നല്‍കുവാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വസുന്ധര രാജ ധാരണാപത്രം ഒപ്പിട്ടുണ്ടെന്ന തെളിവും ലഭിച്ചിട്ടുണ്ട്. 35000ചതുരശ്രയടി ഭൂമി അനുവധിച്ചുകൊണ്ടുള്ള ധാരണാ പത്രത്തിലാണ 2014 ഒക്ടോബര്‍ രണ്ടിനാണ് വസുന്ധര ഒപ്പുവച്ചത്എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ലളിത് മോദി 2010ല്‍ ബ്രിട്ടനിലേയ്ക്ക് താമസം മാറുകയായിരുന്നു.