കാത്തിരിപ്പിനൊടുവിൽ സ്റ്റൈൽ മന്നന്റെ കബാലിയെത്തി. തീയേറ്റർ ഉത്സവപ്പറമ്പാക്കി ആരാധകർ സിനിമയെ നെഞ്ചേറ്റി കഴിഞ്ഞു. എന്നാൽ ഇതിനിടയിൽ ഒരു കൂട്ടം ആരാധകർ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മാറി നിൽക്കുന്നു. മറ്റാരുമല്ല, രജനീകാന്തിന്റെ ഫാൻസ് അസോസിയേഷൻ തന്നെ. രജനീകാന്തിനെ സൂപ്പർസ്റ്റാറാക്കിയത് ഫാൻസ് ആണ്. എന്നിട്ട് റിലീസ് ചെയ്തപ്പോൾ തങ്ങളെ മറന്നു എന്നാണ് ഫാൻസിന്റെ പ്രതികരണം.
ചിത്രം ഫാൻസ് അസോസിയേഷന് നൽകാതെ സംവിധായകൻ വിതരണം കമ്പനികൾക്ക് നൽകിയെന്നും. ടിക്കറ്റുകൾ വൻകിട കമ്പനികൾക്ക് മറിച്ചു വിറ്റുവെന്നും പാവപ്പെട്ട ആരാധകർക്ക് ആദ്യ ദിനം കബാലി കാണാൻ കഴിഞ്ഞില്ലെന്നും ഇവർ പ്രതികരിച്ചു. സംഭവത്തിൽ പ്രതിക്ഷേധിച്ച് ചെന്നൈയിലുള്ള ചില തീയേറ്ററുകളുടെ മുന്നിലെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുകയും. ഇതിന്റെ ഭാഗമായി റിലീസ് ദിനം കരിദിനമായി ആചരിക്കുമെന്നും ഫാൻസുകാർ പറയുന്നു.