2015 ഓടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം നിര്‍മ്മിക്കും:ഇന്ത്യന്‍ റയില്‍വേ

Webdunia
വെള്ളി, 11 ജൂലൈ 2014 (16:51 IST)
ജമ്മു കാശ്മീരിലെ രണ്ടുമലനിരകളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കാനുള്ള റയില്‍ വേ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു.ചെനാബ് നദിക്കു കുറുകേ നിര്‍മ്മിക്കുന്നഈ പാലം ലൊകത്തെ ഏറ്റവും ഉയര്‍ന്ന പാലമായിരിക്കും.2015 ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് റയില്‍വേ ആലോചിക്കുന്നത്.

359 മീറ്റര്‍ ഉയരവും 1315 മീറ്റര്‍ നീളവുമുണ്ടായിരിക്കുമെന്നാണ് റയില്‍വേ അറിയിച്ചിരിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ബാരമുള്ള- ജമ്മു യാത്രയുടെ സമയം പകുതിയായി ചുരുങ്ങും.

പാലം നിര്‍മ്മിക്കുന്നതിനായി  25,000 ടണ്‍ സ്റ്റീലാണ് ഉപയോഗിക്കുക .രണ്ട് കൂറ്റര്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ  പ്രധാന ആര്‍ച്ച് സ്ഥാപിക്കുക. ചെനാബ് നദിയുടെ ഒഴുക്ക് തടയാതെ അടിത്തറയിട്ടിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം അപ്രോച്ച് റോഡുകളും റെയില്‍വേ നിര്‍മ്മിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ  2008ല്‍ പാലത്തിന്റെ പണി സുരക്ഷ ഭീഷണി മൂലം നിറുത്തിവച്ചിരുന്നു. പിന്നീട് രണ്ടു വര്‍ഷത്തിനുശേഷം പണി പുനരാരംഭിക്കുകയായിരുന്നു.
നിലവില്‍ ചൈനയിലെ ബെയ്പാങ്ജിയാങ് നദിക്കു കുറുകെയുള്ള പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം

.