ടിക്കറ്റില്ലാ യാത്രക്കാരിൽ നിന്നുള്ള പിഴ : റെയിൽവേയ്ക്ക് 46 കോടി ലഭിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 18 ജനുവരി 2024 (15:38 IST)
ബംഗളൂരു : കഴിഞ്ഞ വർഷം റയിൽവേയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നും പിഴയായി ലഭിച്ച തുക 46 കോടിയാണ്. സൗത്ത് വെസ്റ്റേൺ റയിൽവേയിലെ കണക്കാണിത്.

ബംഗളൂരു ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേൺ റയിൽവേയിൽ 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഇത്തരത്തിൽ 6.27 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഇതിൽ ബംഗളൂരു ഡിവിഷനിൽ നിന്ന് മാത്രം 3.68 കേസുകൾ രജിസ്റ്റർ ചെയ്തതിൽ നിന്ന് 28 കോടി രൂപയാണ് ലഭിച്ചത്.  ഇതിനൊപ്പം കൊങ്കൺ റയിൽവേയിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പിഴയിനത്തിൽ ലഭിച്ച തുക 5.66 കോടി രൂപയാണ്. ടിക്കറ്റില്ലാതെ പിടിയിലായ യാത്രക്കാരുടെ എണ്ണം 6675 ആണ

അനുബന്ധ വാര്‍ത്തകള്‍

Next Article