'മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ധരിക്കരുത്': കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

സിആര്‍ രവിചന്ദ്രന്‍

ശനി, 1 മാര്‍ച്ച് 2025 (15:25 IST)
മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ധരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ അല്ല ആരെയും നേതാവും മുഖ്യമന്ത്രിയും ആക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാഭവനില്‍ വെള്ളിയാഴ്ച വൈകുന്നേരം ചേര്‍ന്ന കേരള നേതാക്കളുടെ യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പിനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയായിരുന്നു യോഗം ചേര്‍ന്നത്.
 
മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തുന്നത് നേരിട്ട് നിരീക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂരുമായി ബന്ധപ്പെട്ട് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നടത്തിയ പ്രസ്ഥാവനകള്‍ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി എത്തിയത്. 
 
കഴിഞ്ഞ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടാണെന്നും മറ്റ് സംസ്ഥാനങ്ങളിലേക്കാളും മികച്ച നേതൃത്വമാണ് കേരളത്തിലുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍