നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മുഖ്യമന്ത്രിയാകാനും തനിക്ക് താല്‍പര്യമില്ലെന്ന് കെ.സുധാകരന്‍. പാര്‍ട്ടിയില്‍ തനിക്ക് എല്ലാ പദവികളും അംഗീകാരങ്ങളും ലഭിച്ചെന്നും ഇനി അധികാര പദവികളിലൊന്നും താല്‍പര്യമില്ലെന്നുമാണ് സുധാകരന്റെ നിലപാട്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനും താന്‍ തയ്യാറാണെന്ന് സുധാകരന്‍ പറയുന്നു.
അതേസമയം തന്റെ നോമിനിയായി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാനാണ് സുധാകരന്റെ നീക്കം. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍ സുധാകരനു എതിര്‍പ്പുണ്ട്. സതീശന്‍ പാര്‍ട്ടിയില്‍ പ്രബലനാകാന്‍ നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മോഹം ഉപേക്ഷിച്ച് പകരം ചെന്നിത്തലയെ ഉയര്‍ത്തിക്കാണിക്കാന്‍ സുധാകരന്റെ 'നീക്കം'.