രാഹുല്‍ ഗാന്ധി ഛത്തീസ്‌ഗഡിലെത്തി, നാളെ പത്തുകിലോമീറ്റര്‍ കര്‍ഷകറാലി
രണ്ടു ദിവസത്തെ് സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഛത്തീസ്‌ഗഡിലെത്തി. കര്‍ഷകരുമായി രാഹുല്‍ കുടിക്കാഴ്‌ച നടത്തും. കല്‍ക്കരി ഖനനം മൂലവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചത് മൂലവും ദുരിതത്തിലായ കര്‍ഷകരുമായാണ് രാഹുല്‍ കുടിക്കാഴ്‌ച നടത്തുന്നത്.
ചൊവ്വാഴ്‌ച കര്‍ഷകര്‍ സംഘടിപ്പിക്കുന്ന പത്തു കിലോമീറ്റര്‍ കാല്‍നട റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. തുടര്‍ന്ന് ദാബ്‌റയില്‍ നടക്കുന്ന പൊതുയോഗത്തിലും രാഹുല്‍ പങ്കെടുക്കും.