രാഹുല്‍ ഗാന്ധിയെ കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതി പൊലിസ് സ്റ്റേഷനില്‍

Webdunia
ശനി, 22 നവം‌ബര്‍ 2014 (17:37 IST)
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുന്‍ ഗാന്ധിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതി പോലീസ് സ്റ്റേഷനിലെത്തി. രാഹുലുമായി താന്‍ പ്രണയത്തിലാണെന്നും എന്നാന്‍ തന്നെ സോണിയാഗാന്ധിയുടെ വസതിയിലേക്ക് കടത്തിവിടുന്നില്ലെന്നും പറഞ്ഞാണ് യുവതി ആഗ്ര പോലീസ് സ്റ്റേഷനിലെത്തിയത്.

റെയിന്‍വേ വകുപ്പിന്‍ ജോലിചെയ്തിരുന്ന, രാജീവ് ഗാന്ധിയുടെ സുഹൃത്തായിരുന്ന തന്റെ മാതൃസഹോദരന്‍ വഴി രാഹുലുമായിട്ടുള്ള കല്യാണം പറഞ്ഞുറപ്പിച്ചിരുന്നതാണെന്ന് യുവതി പറയുന്നു.രാഹുലുമായി പ്രണയമുണ്ടായിരുന്നുവെന്നതിന്റ്എ തെളിവായി 2012 ന്‍ രാഹുലിനയച്ച പുതുവത്സര കാര്‍ഡാണ് യുവതിയുടെ പക്കലുള്ളത്.

പരാതിയുമായി എത്തിയ യുവതി പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയ ശേഷമാണ് അടങ്ങിയത്. യുവതിക്ക് ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം ഉണ്ടാവാറുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തിന്‍ മനസ്സിലായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.