ബജാജ് ഉന്നയിച്ച പ്രശ്നങ്ങൾക്കുള്ള മറുപടി അമിത് ഷാ നൽകിയിട്ടുണ്ട്. സ്വന്തം തോന്നലുകൾ പ്രചരിപ്പിക്കുന്നതിനേക്കാൾ എല്ലായിപ്പോഴും ഉത്തരങ്ങൾ തേടുന്നതാണ് മികച്ച മാർഗമെന്നും അല്ലാത്തപക്ഷം അതേറ്റുപിടിക്കുന്നത് രാജ്യതാത്പര്യങ്ങളെ മുറിപ്പെടുത്തുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.