രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം,ഞാനത് തുറന്ന് പറയും, അമിത് ഷായെ വേദിയിലിരുത്തി രാഹുൽ ബജാജ്

അഭിറാം മനോഹർ

ഞായര്‍, 1 ഡിസം‌ബര്‍ 2019 (12:54 IST)
രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് മുതിർന്ന വ്യവസായി രാഹുൽ ബജാജ്. ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി പങ്കെടുത്ത എക്ണോമിക്സ് ടൈംസ് അവാർഡ് ചടങ്ങിലായിരുന്നു രാഹുൽ ബജാജിന്റെ വിമർശനം. അമിത് ഷായെ കൂടാതെ മറ്റ് കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
 
ഞങ്ങൾ ഭയപ്പെടുന്നുവെന്നും രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുന്നുവെന്നും ചടങ്ങിൽ രാഹുൽ ബജാജ് പറഞ്ഞു. എന്നാൽ ആരും ഇതിനെ പറ്റി സംസാരിക്കാൻ തയ്യാറല്ല, എന്റെ വ്യവസായി സുഹ്രുത്തുക്കളും ഇതിനേ പറ്റി പറയില്ല പക്ഷേ ഞാൻ അത് തുറന്ന് പറയും,എനിക്ക് നല്ലൊരു മറുപടി വിഷയത്തിൽ ലഭിക്കേണ്ടതുണ്ട്. രണ്ടാം യു പി ഐ സർക്കാർ ഭരിച്ചിരുന്ന സമയത്ത് ഞങ്ങൾക്ക് ആരെ വേണമെങ്കിലും വിമർശിക്കാവുന്ന ഇടം ഉണ്ടായിരുന്നുവെന്നും നിലവിലെ സ്ഥിതി അതല്ലെന്നും അമിത് ഷായെ സാക്ഷിയാക്കി രാഹുൽ ബജാജ് പറഞ്ഞു.
 
മഹാത്മാ ഗാന്ധിയുടെ കൊലപാതകിയായ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിളിച്ച പ്രജ്ഞാ സിങിനെതിരെയും രാഹുൽ ബജാജ് ചടങ്ങിൽ രൂക്ഷമായി വിമർശിച്ചു. 
 
എന്നാൽ ആരും ഭയപ്പെടുന്ന അവസ്ഥ രാജ്യത്തില്ലെന്നും രാജ്യത്ത് ഇപ്പോഴും വിമർശനങ്ങൾക്ക് ഇടമുണ്ടെന്നും രാഹുൽ ബജാജിന് ശേഷം പ്രസംഗിച്ച അമിത് ഷാ മറുപടി നൽകി. സർക്കാർ സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും വിമർശനങ്ങൾക്കനുസരിച്ച് മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍