മോഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ഒരാളുടെ ശബ്ദം മാത്രമാണ് കേള്‍ക്കാനാവുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി സഭയുടെ നടുത്തളത്തിലിറങ്ങി.
രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ നടക്കുമ്പോള്‍ അതേക്കുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയാറാവുന്നില്ല. നിഷ്പക്ഷത പാലിക്കേണ്ട സ്പീക്കര്‍ പോലും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത്.
ചര്‍ച്ച വേണമെന്ന് താനടക്കമുള്ള പല നേതാക്കളും സഭയില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.