മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്ന് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ തീരുമാനം എസ്എന്‍ഡിപിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്സഭയില്‍. മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫിസിനോ ബിജെപിക്കോ ഒരു പങ്കുമില്ല. കേന്ദ്രസർക്കാർ ഒരു സംസ്ഥാനവുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചത് എസ്എന്‍ഡിപിയാണ്. എസ്എന്‍ഡിപി ഒരു ട്രെസ്‌റ്റായതിനാല്‍ അവര്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ ആരൊക്കെ സംബന്ധിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. ഇരിപ്പടങ്ങൾ അടക്കം പ്രൊട്ടോക്കോൾ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നോക്കുക. കൊല്ലത്തേത് സ്വകാര്യ ചടങ്ങാണെന്നും ഓഫിസ് അറിയിച്ചതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
അനാച്ഛാദനം സംബന്ധിച്ചുള്ള വിവാദം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപിയാണ് ലോക്സഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചത്. ഇതിന് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.