പുതുച്ചേരിയില്‍ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ അടക്കം മൂന്നുപേര്‍ മരിച്ചു

Webdunia
ചൊവ്വ, 16 ജൂണ്‍ 2015 (13:20 IST)
പുതുച്ചേരിയില്‍ ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്‌ടര്‍ അടക്കം മൂന്നുപേര്‍ മരിച്ചു.
 
ഡാനിയയാണ് മരിച്ച മലയാളി ഡോക്‌ടര്‍. തൃശൂര്‍ സ്വദേശിനിയായ ഇവര്‍ക്ക് 23 വയസുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശി സോമശേഖര്‍, തമിഴ്‌നാട് സ്വദേശിനി ദിവ്യ എന്നവരാണ് മരിച്ച മറ്റ് രണ്ടുപേര്‍.
 
കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സോമശേഖരും ദിവ്യയും ഡോക്‌ടര്‍മാരാണ്.