പെട്രോളിന് ഏറ്റവും കൂടുതല്‍ വില കുറച്ച സംസ്ഥാനം പഞ്ചാബാണ്. പെട്രോളിന് 16 രൂപയാണ് കുറച്ചത്. ഇന്ധനവില കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനവുമാണ് പഞ്ചാബ്. പെട്രോളിന് 96 രൂപയും ഡീസലിന് 89 രൂപയുമാണ് നിലവിലെ ഇന്ധനവില. നിലവില്‍ 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഇന്ധനവില കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപിയാണ് ഭരിക്കുന്നത്.