ബോംബ് ഭീഷണി; പത്താന്‍കോട്ടില്‍ അതീവ ജാഗ്രത

ചൊവ്വ, 26 ജനുവരി 2016 (17:02 IST)
പഞ്ചാബിലെ പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്നെത്തിയ ട്രെയിനില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന. യാത്രക്കാരെയെല്ലാം ഒഴിപ്പിച്ച ശേഷം ബോംബ് സ്ക്വാഡും റെയില്‍വേ പൊലീസും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

സ്ഥിതിഗതികളെല്ലാം നിയന്ത്രണ വിധേയമാണെന്ന് റെയില്‍വേ അറിയിച്ചു. പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരെ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക