പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സൈന്യത്തിൽ ചേർന്നു

ശനി, 29 മെയ് 2021 (16:41 IST)
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച  മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാലിന്റെ ഭാര്യ നികിത കൗൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. ഭർത്താവിന് ആദരം അർപ്പിച്ച് കൊണ്ടാണ് ഭാര്യ നികിത ക സൈന്യത്തിന്റെ ഭാഗമായിരിക്കുന്നത്.
 
വിവാഹം കഴിഞ്ഞ് 9 മാസം മാത്രമായിരുന്നപ്പോളാണ് മേജര്‍ ധൗണ്ഡിയാല്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിനെ രാജ്യം ശൗര്യ ചക്ര നൽകിയാണ് ആദരിച്ചത്. ഭർത്താവിന്റെ ജീവത്യാഗം വെറുതെയാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് നികിത ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരിക്കുന്നത്.
 
മേജര്‍ ധൗണ്ഡിയാലിന്റെ വേര്‍പാടിന് ആറ് മാസം ശേഷമാണ് നികിത കൗള്‍ ഷോര്‍ട്ട് സെലക്ഷന്‍ കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍