പാലസ്തീന്‍ ബാഗുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പാലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍ റാസെഗ് അബിജാസറുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോകസഭയിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. ഇതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
പാലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധി പിന്തുണ അറിയിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കാലത്ത് പാലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിയായിരുന്ന താന്‍ അദ്ദേഹത്തെ പലതവണ കണ്ടിരുന്നതായി പ്രിയങ്ക ഗാന്ധി അനുസ്മരിച്ചു.