മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാറിനുള്ള പിന്തുണ എന്‍സിപി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് രാജി. പകുതി സീറ്റ് നല്‍കണമെന്നും മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നുമുള്ള എന്‍സിപി ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു.
നേരത്തെ എന്‍സിപി സഖ്യമുപേക്ഷിച്ചതിനാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും അതിനാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറിനേ കണ്ടിരുന്നു. അതിനു പിന്നാലെയാണ് ചവാന്‍ രാജിവച്ചത്.
കഴിഞ്ഞ പത്തുവര്‍ഷമായി കോണ്‍ഗ്രസ്സ് എന്‍ സി പി സഖ്യമാണ് മഹാരാഷ്ട്രയില്‍ ഭരണം നടത്തിയിരുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി പദത്തേ ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യം തകരാന്‍ കാരണമായത്. അതേ സമയം ഇതേ കാരണത്താല്‍ ബിജെപി ശിവസേന സഖ്യം തകര്‍ന്നിരുന്നു. സംസ്ഥാനത്ത് ശക്തമായ ചതുഷ്കോണ മത്സരമാണ് ഇനി നടക്കാന്‍ പോകുന്നത്.