ആരും ഭയക്കേണ്ട സാഹചര്യമില്ല, അസം ജനതക്ക് സന്ദേശവുമായി പ്രധാനമന്ത്രി

അഭിറാം മനോഹർ
വ്യാഴം, 12 ഡിസം‌ബര്‍ 2019 (11:54 IST)
പൗരത്വഭേദഗതി ബില്ലിനെതിരെ അസമിൽ പ്രക്ഷോഭം വ്യാപമാകുന്നതിനിടെ അസാമിലെ ജനതക്ക് സന്ദേശവുമായി നരേന്ദ്ര മോദി. അസമിലെ സഹോദരീ സഹോദരന്മാർ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കപ്പെടില്ലെന്നും അസമിന്റെ മനോഹരമായ ആചാരങ്ങളും അതുല്യമായ വ്യക്തിത്വത്തെയും ആർക്കും എടുത്തുമാറ്റാൻ കഴിയില്ല. അസമിന്റെ ഭാഷ,സംസ്കാരം,ഭൂമി,അവകാശങ്ങൾ തുടങ്ങിയവ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. 
 
പൗരത്വ ബിൽ രാജ്യസഭയിലും പാസയതിന് പിന്നാലെ അസം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസമിൽ ഉൾഫ ബന്ദ് തുടരുകയാണ്. ഗുവാഹത്തിയിലും ദീബ്രുഗഡിലും അനിശ്ചിതകാല നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ വീടിനെതിരെ കല്ലേറ് നടന്നതായും റിപ്പോർട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article