അമ്മയുടെ അനുഗ്രഹം തേടി മോഡി @ 64

Webdunia
ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (11:39 IST)
ആഘോഷങ്ങളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം. തന്റെ അറുപത്തിനാലാം പിറന്നാള്‍ദിനത്തില്‍ പതിവുപോലെ ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയില്‍നിന്ന് അനുഗ്രഹം വാങ്ങി. പ്രധാനമന്ത്രിയായ ശേഷമുള്ള മോഡിയുടെ ആദ്യ പിറന്നാളാണിത്. 
 
അഹമ്മദാബാദില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് അമ്മ ഹീരാബെന്നിനെ കണ്ടത്. സുരക്ഷയൊന്നുമില്ലാതെ സാധാരണ വാഹനത്തിലാണ് മോഡി വീട്ടിലെത്തിയത്. ജമ്മുകശ്മീരില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഹീരാബെന്‍ 5000 രൂപ സംഭാവന നല്‍കി. ജമ്മുകശ്മീരിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജന്മദിനം ആഘോഷിക്കില്ലെന്ന് മോഡി നേരത്തെ വ്യക്തമാക്കിയിരുന്നു.
 
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ എന്നിവരും മോഡിയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍നേര്‍ന്നു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.