പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരബെന്‍ മോദി ആശുപത്രിയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഹീരബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഹമ്മദബാദിലെ യു.എന്‍. മെഹദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററിലാണ് ഹീരബെന്നിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അമ്മയുടെ ആരോഗ്യനിലയില്‍ പേടിക്കാനൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ജൂണിലാണ് ഹീരബെന്‍ തന്റെ 99-ാം ജന്മദിനം ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ വൈകാരികമായി അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.