പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 15 മില്യണ്‍ കവിഞ്ഞു. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോഡി. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ തൊട്ടു പിന്നിലാണ് മോഡിയുടെ സ്ഥാനം. 64,209,386 പേരാണ് ഒബാമയെ ട്വിറ്ററില്‍ പിന്തുടരുന്നത്. 15,074,389ത്തോളം പേരാണ് മോഡിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന മൂന്നാമത്തെ വ്യക്തിയാണ് നരേന്ദ്ര മോഡി. അമിതാഭ് ബച്ചന്, ഷാരുഖ് ഖാന് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍. ബച്ചനെയും ഷാരുഖിനെയും പിന്തുടരുന്നവരുടെ എണ്ണം 16,992,070, 15,295,510 എന്നിങ്ങനെയാണ്.
ട്വിറ്ററില്‍ സജീവസാന്നിധ്യമായ മോഡി തന്റെ കാഴ്ചപ്പാടുകളും ചിന്തകളും പങ്കു വെയ്ക്കുന്നതിനൊപ്പം തന്റെ കാര്യപരിപാടികളും ട്വിറ്ററില്‍ പങ്കു വെയ്ക്കാന്‍ ശ്രദ്ധിക്കാറുണ്ട്.