തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ തയ്യാറായി ഇപ്പോഴും രണ്ടു പേർ നിലകൊള്ളുകയാണ്. തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനുമേൽ സമ്മർദമേറി. അണ്ണാ ഡിഎംകെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവൽ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ വീണ്ടും രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചു.
ദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അനിശിചിതത്വം അവസാനിപ്പിക്കേണ്ടത് ഇപ്പോൾ ഗവർണറുടെ ഉത്തരവാദിത്വമായിരിക്കുകയാണ്. ആരായിരിക്കണം മുഖ്യമന്ത്രിയെന്ന് ഗവർണർ പറഞ്ഞാൽ അവരായിരിക്കും. പക്ഷേ ആരുടെ പക്ഷത്തേക്കാണ് ഗവർണർ മുഖം തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
അതേസമയം, മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ നിയമസഭാതലത്തില്‍ കോംപോസിറ്റ് വോട്ടിങ് അഥവാ സമഗ്ര വോട്ടിങ്ങിനുള്ള സാധ്യതയാണ് കൂടുതല്‍. 124 പേരുടെ പിന്തുണയുണ്ടെന്ന അവകാശവാദം പളനിസാമി ആവർത്തിച്ചു. എന്നാൽ, എംഎല്‍മാരുടെ എണ്ണത്തിലെ നിജസ്ഥിതി ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ല. ങ്ങനെയെങ്കില്‍ ഇപ്പോള്‍ സഭയിലുള്ള 233 അംഗങ്ങള്‍ വോട്ടിലൂടെ മുഖ്യമന്ത്രിയെ തീരുമാനിയ്ക്കും.