ദേശീയ ചലച്ചിത്ര അവാർഡ് വിവാദം; ബുദ്ധിമുട്ട് നേരത്തേ അറിയിച്ചിരുന്നു, അവസാന മാറ്റമായി സർക്കാർ അറിയിച്ചതിൽ രാഷ്ട്രപതിക്ക് അതൃപ്തി

ശനി, 5 മെയ് 2018 (10:24 IST)
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന കാര്യം നേരത്തെ തന്നെ രാഷ്ട്രപതിഭവന്‍ അറിയിച്ചിരുന്നു. പക്ഷേ ഇതു അവസാന മാറ്റമായി സര്‍ക്കാര്‍ അറിയിച്ചതിലാണ് രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തിയത്.
 
വാര്‍ത്താ വിതരണ മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. മാര്‍ച്ചില്‍ തന്നെ ചടങ്ങിനുള്ള ചര്‍ച്ച പൂര്‍ത്തിയായിരുന്നു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ മേയ് ഒന്നിന് മാത്രമാണ് അവാര്‍ഡിന്റെ പട്ടിക നല്‍കിയതെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതായിട്ടാണ് വിവരം.
 
നേരെത്ത ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ 11 എണ്ണം മാത്രമേ രാഷ്ട്രപതി നല്‍കൂ, ബാക്കി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി സമ്മാനിക്കൂമെന്ന് തീരുമാനം വന്നതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് അവാര്‍ഡ് ജേതാക്കളില്‍ മിക്കവരും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍