ചോരകുഞ്ഞിന് വേണ്ടി സഹായഭ്യര്‍ത്ഥനയുമായി ദീപിക പദുക്കോണ്‍

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (12:11 IST)
തമിഴ്നാട്ടിലെ  മധുരയിയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ സഹായിക്കണമെന്ന ആവശ്യപ്പെട്ട് ബോളിവുഡ് താരം ദീപിക പദുക്കോണ്‍.

ദത്തെടുക്കാന്‍ ആരെങ്കിലും മുന്നോട്ട് വരണമെന്നും  ജോലി ചെയ്യുന്നില്ലായിരുന്നെങ്കില്‍ കുഞ്ഞിനെ താന്‍ തന്നെ ദത്തെടുക്കുമായിരുന്നുവെന്നും ആരും മറ്റാരും ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കുഞ്ഞിനെ  താന്‍ തന്നെ ദത്തെടുക്കുമെന്നുമാണ് ദീപിക അറിയിച്ചിരിക്കുന്നത്.

പെണ്‍കുഞ്ഞായതിനാലാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് സൂചന.
കുട്ടിയ്ക്ക് പ്രേമയെന്നാണ് പേര് നല്‍കിയിരിക്കുന്നത്. പ്രേമയെ  താമസിപ്പിച്ചിരിക്കുന്ന മധുരയിലെ അനാഥാലയത്തില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയ പന്ത്രണ്ടോളം കുട്ടികളാണ് കഴിയുന്നത്