കാശ്മീരി പണ്ഡിറ്റുകളെ മൂന്നുമാസത്തിനുള്ളില്‍ പുരധിവസിപ്പിക്കണമെന്നു വിശ്വഹിന്ദുപരിഷിത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.
ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ പുനരധിവാസത്തെ എതിര്‍ക്കുന്ന വിഘടനവാദികളെ അറസ്റു ചെയ്യണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.