ആ എടുത്തുചാട്ടത്തിന് ഇന്ദിര ഗന്ധിയ്ക്കും കോൺഗ്രസ്സിനും വൻവില നൽകേണ്ടിവന്നു: അടിയന്തരാവസ്ഥയെ കുറിച്ച് പ്രണബ് മുഖർജി തുറന്നെഴുതി

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (07:52 IST)
ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്ഥനായാണ് പ്രണബ് മുഖർജി ബംഗാളിൽനിന്നും ദേശീയ രഷ്ട്രീയത്തിലെത്തുന്നത്. അതുകൊണ്ട് രാജ്യത്തിന്റെ ജനാധിപത്യത്തിനുമേൽ ഇന്ധിര അടിയന്താരാവസ്ത പ്രഖ്യാപിച്ചതിൽ ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന നേതാവാണ് പ്രണബ് മുഖർജി. അടിയന്ത്രാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലെ സഹമന്ത്രിയായിരുന്നു പ്രണബ് 
 
എന്നാൽ അടിയന്തരാവസ്ഥ രാഷ്ട്രിയ ഉപദേശകരുടെ വാക്കു കേട്ടുകൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ എടുത്തുചാട്ടമായിരുന്നു എന്ന് തുറന്നെഴുതാൻ പിന്നീട് പ്രണബ് മുഖർജി മടിച്ചില്ല. ‘ദ് ഡ്രമാറ്റിക് ഡെക്കേഡ് -ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്’ എന്ന പുസ്തകത്തിലൂടെ അടിയന്തരാവസ്ഥയോടുള്ള തന്റെ നിലപാട് വ്യക്തമാക്കുകയും അതിന് കാരണക്കാരായ രാഷ്ട്രീയ ഉപദേഷകരെ തുറന്നു കാട്ടുകയുമായിരുന്നു പ്രണബ് മുഖർജി.
 
അടിയന്തരാവസ്ഥ ഒഴിവാക്കേണ്ടതായിരുന്നു. ഈ എടുത്തുചാട്ടത്തിന് കൊൺഗ്രസും ഇന്ധിരാഗാധിയും വൻ‌വില നൽകേണ്ടിവന്നു. മൗലികാവകാശങ്ങൾ തടയുകയും രാഷ്‌ട്രീയ പ്രവർത്തനവും നിരോധിക്കുകയും വൻതോതിൽ അറസ്‌റ്റ് നടത്തുകയും മാധ്യമ സെൻസർഷിപ്പ് ഉൾപ്പടെ ഏർപ്പെടുത്തുകയും ചെയ്തത് ജനങ്ങളെ പ്രതികൂലമായി ബധിച്ചു എന്ന് പുസ്തകത്തിൽ അദ്ദേഹം തുറന്നെഴുതി.  

അനുബന്ധ വാര്‍ത്തകള്‍

Next Article