ഇതിനെയാണോ വികസനമെന്ന് പറയുന്നത് ?; യോഗിക്കെതിരെ പ്രകാശ് രാജ് രംഗത്ത്
ഹജജ് കമ്മറ്റി ഓഫീസിന് കാവി നിറം അടിക്കാൻ നിർദേശം നൽകിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടനും സംവിധായകനുമായ പ്രകാശ് രാജ് രംഗത്ത്. ട്വിറ്ററിലൂടെയണ് അദ്ദേഹം വിവാദനായകനായ യോഗിക്കെതിരെ വിമർശനം ഉന്നയിച്ചത്.
വില തകർച്ചയെ തുടർന്ന് കർഷകർ യോഗിയുടെ വസതിക്ക് മുമ്പിൽ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച സംഭവത്തിൽ അധികൃതർ സ്വീകരിച്ച നിലപാടിനെയും പ്രകാശ് രാജ് വിമർശിച്ചു.
" വികസനമെന്നത് ചുവരിന്റെ നിറം മാറ്റുന്നതാണോ?, നിങ്ങളുടെ വസതിക്കു മുന്നില്‍ ഉരുളക്കിഴങ്ങ് നിക്ഷേപിച്ച കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് അറിയാമോ ? - എന്നും പ്രകാശ് രാജ് ട്വറ്ററിലൂടെ ചോദിച്ചു.
" യോഗിയുടെ വസതിക്ക് മുമ്പിൽ കർഷകർ ഉപേക്ഷിച്ച ഉരുളക്കിഴങ്ങ് മോശമായിരുന്നുവെന്നും അതിനാൽ ഈ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് കൃഷി മന്ത്രി വ്യക്തമാക്കിയത്. ഇങ്ങനെയാണോ കർഷകരുടെ വേദനകൾ കേൾക്കേണ്ടത് " - എന്നും പ്രകാശ് രാജ് ചോദിച്ചു.