ഇതിലും ഭേദം തുണിയുരിഞ്ഞ് ഓടുന്നത്; ബല്‍റാമിനെതിരെ വെള്ളാപ്പള്ളി രംഗത്ത്
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ എകെ ജിയെ അപമാനിച്ച വിടി ബല്‍റാമിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.
പോസ്റ്റിലൂടെ മാധ്യമശ്രദ്ധ നേടാനുള്ള തരംതാണ കളിയാണ് ബല്‍റാം നടത്തിയത്. ഇതിലും നല്ലത് മാധ്യമങ്ങളെ വിളിച്ചുകൂട്ടി തുണിയുരിഞ്ഞ് ഓടുന്നതായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എകെ ജിയെ അപമാനിച്ച ബല്‍റാമിനെതിരെ കോൺഗ്രസ് നേതൃവും രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരും രംഗത്തുവന്നിരുന്നു. അതേസമയം, ബൽറാമിനെതിരെ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് തുടരുകയണ്.