ബൽറാമിനെ തള്ളി കോൺഗ്രസ്; എകെജിക്കെതിരായ പരാമര്‍ശം തെറ്റ്, കോണ്‍ഗ്രസ് നിലപാടല്ലെന്ന് ഹസൻ

ഞായര്‍, 7 ജനുവരി 2018 (10:13 IST)
എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എയെ തള്ളി കോൺഗ്രസ്. എകെജിക്കെതിരായ ബൽറാമിന്റെ പരാമര്‍ശം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
 
ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ലെന്നും ഇക്കാര്യത്തിൽ ബല്‍റാമിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെന്നും ഹസൻ പറയുന്നു. വ്യക്തിപരമായ പരാമര്‍ശമെന്നായിരുന്നു ബൽറാമിന്റെ മറുപടി. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങനെ പറയരുതെന്ന് ഹസന്‍ വ്യക്തമാക്കി. 
 
നേരത്തെ കെ. മുരളീധരന്‍ എംഎല്‍എയും ബല്‍റാമിനെ തള്ളി രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശം ശരിയയായില്ല. ഇത്തരം പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് എതിരാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍