പോണ്‍ ലഹരിയില്‍ സ്‌ത്രീകള്‍; ഇന്ത്യയില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ 30% സ്ത്രീകള്‍

Webdunia
ശനി, 9 ജനുവരി 2016 (14:57 IST)
ഇന്ത്യയില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പോണ്‍ ഹബ് എന്ന പോണ്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വേയില്‍ 2015ല്‍ 30ശതമാനം സ്‌ത്രീകളാണ് പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചത്.

2014ലേക്കാള്‍ അധികം സ്‌ത്രികള്‍ കഴിഞ്ഞവര്‍ഷം സൈറ്റുകള്‍ സന്ദര്‍ശിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2014ല്‍ ഇത് 24 ശതമാനമായിരുന്നു. ഇന്ത്യന്‍, ഇന്ത്യന്‍ ഭാഭി, ഇന്ത്യന്‍ ആക്ട്രസ്, ഇന്ത്യന്‍ വൈഫ് തുടങ്ങിയ വെബ്‌സൈറ്റുകളാണ് ഇന്ത്യയില്‍ ഏറ്റവുമധികം സന്ദര്‍ശകരുള്ളത്.

പോണ്‍ ഹബിന്റെ സര്‍വേ പ്രകാരം ലോകത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. കാനഡ നാലാം സ്ഥാനത്തും ജര്‍മനി അഞ്ചാം സ്ഥാനത്തുമുണ്ട്. ശരാശരി ഒമ്പത് മിനിറ്റും 30 സെക്കന്‍ഡുമാണ് ഇന്ത്യക്കാര്‍ പോണ്‍ വെബ്‌സൈറ്റുകളില്‍ ചെലവഴിക്കുന്നത്. അമേരിക്കയില്‍ ഇത് ഒമ്പത് മിനിറ്റും 51 സെക്കന്‍ഡുമാണ്.