കഴിഞ്ഞയാഴ്ച വരെ 100 രൂപയ്ക്ക് ലഭ്യമായിരുന്ന പോണ്‍ ഡി വി ഡികള്‍ക്ക് വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് 800ലധികം അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചതോടെയാണ് പോണ്‍ ഡി വി ഡികളുടെ ഡിമാന്‍ഡ് ആകാശത്തേക്ക് ഉയര്‍ന്നിരിക്കുന്നത്. പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചതോടെ ഒരു പോണ്‍ ഡി വി ഡി കിട്ടണമെങ്കില്‍ കുറഞ്ഞത് 300 രൂപയെങ്കിലും കൊടുക്കണം. ഇതില്‍ തന്നെ ഉത്തരേന്ത്യയിലാണ് പോണ്‍ ഡി വി ഡികള്‍ക്ക് ഡിമാന്‍ഡ് കൂടുതല്‍.
ഡല്‍ഹിയിലെ പാലിക്ക ബസാര്‍, ലജ്‌പത് നഗര്‍, പഹര്‍ഗഞ്ച് മാര്‍ക്കറ്റുകളില്‍ ഇന്നലെ ഡി വി ഡി അന്വേഷിച്ച് നിരവധി ആളുകളാണ് എത്തിയത്. കഴിഞ്ഞയാഴ്ച വരെ 100 രൂപയ്ക്ക് നല്കിയിരുന്ന ഡി വി ഡികള്‍ ഇപ്പോള്‍ 300 രൂപയ്ക്കാണ് വില്‍ക്കുന്നത്. 300 രൂപയ്ക്ക് ലഭ്യമാകുന്ന ഡി വി ഡികളില്‍ 10 മുതല്‍ 12 വരെ ഹൈ ഡെഫിനിഷന്‍ ക്ലിപ്പുകളാണ് ഉള്ളത്.
കൊല്‍ക്കത്തയിലും സി ഡി വില കുതിച്ചുയര്‍ന്നു. 20 മുതല്‍ 30 ശതമാനം വരെയാണ് പോണ്‍ സി ഡികളുടെ വിലയില്‍ കൊല്‍ക്കത്തയില്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. എം എം എസ് ക്ലിപ്പുകള്‍ക്ക് ഒന്നിന് 30 മുതല്‍ 40 രൂപ വരെയാണ് വില. 40 രൂപയ്ക്ക് വിറ്റിരുന്ന ഇംഗ്ലീഷ് പോണ്‍ ഡി വി ഡികള്‍ക്ക് 50 മുതല്‍ 60 രൂപ വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചതില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് പോണ്‍ ഡി വി ഡികളും സി ഡികളും.