മദ്യപിച്ചു ലക്കുകെട്ട് ചെളിയില്‍ വീണുരുളുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ബാലന്‍സ് തെറ്റി നിലത്തേക്ക് വീണ പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.