‘മദ്യ നിരോധനത്തില്‍ തമിഴ്നാട് കേരളത്തേ മാതൃകയാക്കണം‘

വെള്ളി, 22 ഓഗസ്റ്റ് 2014 (17:56 IST)
കേരളത്തിലെ സര്‍ക്കാരിനെ മാതൃകയാക്കി തമിഴ്നാട്ടിലും സമ്പൂര്‍ണ്ണ മദ്യ നിരോധനം കൊണ്ടുവരണമെന്ന് പട്ടാളിമക്കള്‍ കക്ഷി നേതാവ് രാം ദാസ് ആവശ്യപ്പെട്ടു. മദ്യ വരുമാനത്തില്‍ കണ്ണുവയ്ക്കാതെ, ജനനന്മ ലക്ഷ്യമാക്കി കേരളത്തെ മാതൃയാക്കി തമിഴ് നാടും സമ്പൂര്‍ണമദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്.

മറ്റ് സംസ്ഥാനങ്ങളില്‍ മദ്യ നിരോധനം നിലവിലില്ലാത്ത സാഹച്യത്തില്‍ തമിഴ് നാട്ടില്‍ മദ്യ നിരോധനം പ്രായോഗികമല്ല എന്നാണ് ഭരണാധികാരികള്‍ വാദിക്കുന്നത്. എന്നാല്‍ അയല്‍ സംസ്ഥാനമായ കേരളം അതിവേഗം സമ്പൂര്‍ണ മദ്യനിരോധനതിലേക്കു നീങ്ങുകയാണ്, കേരള സര്‍ക്കാരിന്റെ ശ്രമം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യ വില്‍പ്പനയില്‍ പ്രതി വര്‍ഷം 22000കോടി രൂപ വരുമാനമുള്ള തമിഴ്‌നാട്ടില്‍ മദ്യ ശാലകള്‍ കുറക്കാന്‍ താല്‍പ്പര്യമില്ലെന്ന് മാത്രമല്ല‘ബിയര്‍’വില്‍പ്പനയ്ക്ക് മാത്രമായി കടകള്‍ അനുവദിക്കുകയും ചെയ്യുന്നു. മദ്യത്തിനടിമയായി രണ്ടു ലക്ഷത്തിലധികം പേര്‍ മരണമടയുന്ന തമിഴ് നാട്ടില്‍ 40000കോടിയിലേറെ രൂപയാണ് ചികിത്സക്കായി പ്രതിവര്‍ഷം ചെലവുചെയ്യുന്നത്.

എന്നാല്‍ മദ്യ വിരുദ്ധ നിലപാട് കേരളത്തില്‍ ആരോഗ്യകരവും ആഹ്ലാദകരവുമായ സാമുഹിക പരിതസ്ഥിതിക്ക് വഴിതെളിച്ചിരിക്കുകയാണെന്നും കുറ്റ കൃത്യങ്ങള്‍ 15ശതമാനവും റോഡ്അപകടങ്ങള്‍ 10ശതമാനവും കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും രാമദാസ് നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക