പ്രധാനമന്ത്രി ഇന്ന് വീണ്ടും ജനങ്ങളെ അഭിസംബോധന ചെയ്യും, നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2020 (12:39 IST)
ഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രധാാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും ജനങ്ങളെ അഭിസംബോധന ചെയ്യും. രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുക. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയണ് ഇത് വ്യക്തമാക്കിയത്. നിർണായക തിരുമാനങ്ങളും കൂടുതൽ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
കോവിഡ് 19 വിഷയത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്. എന്നാൽ നിയന്ത്രണങ്ങളെയും അടച്ചുപൂട്ടലുകളെയുംപലരും ഗൗരവത്തിൽ കാണുന്നില്ല എന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
 
ദയവായി നിയന്ത്രണങ്ങൾ പാലിക്കണം എന്നും സ്വയം സുരക്ഷിതരാകണം എന്നും പ്രധാനമന്ത്രി ട്വീറ്റിലൂടെ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസത്തോടെ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ആഭ്യന്തര യാത്രാ വിമാന സർവീസുകൾ ഇന്ന് അർധരാത്രി മുതൽ പൂർണമായും റദ്ദാക്കും എന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു.       

അനുബന്ധ വാര്‍ത്തകള്‍

Next Article