അഫ്‌ഗാനെ ഭീകരതയുടെ മണ്ണാക്കാനാകില്ല, മുതലെടുക്കുന്നവരെ തിരിച്ചറിയണം: യുഎൻ സമ്മേളനത്തിൽ മോദി

Webdunia
ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (08:45 IST)
ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാൻ ശാസ്ത്ര മൂല്യങ്ങളിൽ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും  ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത് ഭീഷണിയായി മാറുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
 
അഫ്ഗാനിസ്ഥാനെ ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത് പിന്നീട് ഭീഷണിയാകും.  അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ലോകത്തിൻറെ സഹായം ആവശ്യമാണ്. ഭീകരവാദത്തിലൂടെ നിഴൽ യുദ്ധം തടയുന്നതിൽ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎൻ സംശയത്തിൻറെ നിഴലിലായി. യുഎൻ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു. 
 
അതേസമയം 12 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നല്കാൻ ഇന്ത്യ തയ്യാറാണെന്നും  ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്സീൻ  ഉത്പാദനത്തിന് ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നതായും മോദി വ്യക്തമാക്കി.പ്രധാനമായും അഫ്‌ഗാനിസ്ഥാനിലെ പാകിസ്ഥാൻ ഇടപെടലുകളെ തുറന്ന് കാണിക്കാനാണ് പ്രധാനമന്ത്രി യുഎന്നിൽ ശ്രമിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article