അമിത് ഷായുടെ ഹിന്ദി വാദത്തെ മോദി തള്ളി: പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 20 മെയ് 2022 (13:32 IST)
അമിത് ഷായുടെ ഹിന്ദി വാദത്തെ പ്രധാനമന്ത്രി മോദി തള്ളി. ഏകഭാഷാ സംവിധാനത്തിനായി വാദിക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് നരേന്ദ്ര മോദി പറഞ്ഞു. ജയ്പൂരില്‍ നടക്കുന്ന ബിജെപി ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ഭാഷകളോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. ഇന്ത്യന്‍ ഭാഷകളെ ഭാരതീയതയുടെ ആത്മാവായാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നതെന്നും ലോകവും അത്തരത്തിലാണ് ഇന്ത്യയെ കാണുന്നതെന്നും മോദി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍