പികെ മതവികാരം വ്രണപ്പെടുത്തിയെന്ന് കേസ്: ആമിര്‍ ഖാനും സംവിധായകനും കോടതിയുടെ നോട്ടിസ്

ശനി, 10 ഒക്‌ടോബര്‍ 2015 (16:33 IST)
ബോക്സ് ഓഫീസില്‍ റിക്കോര്‍ഡ് കുറിച്ച ബോളിവുഡ് ചിത്രം പികെയെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. പികെയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ ആമിര്‍ ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും തിരക്കഥാകൃത്ത് അഭിജിത് സിംഗും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ മാസം 16ന് ഹാജരാകാനാണ് ഇന്‍ഡോറിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ അഭിജിത് ജോഷി, മധ്യപ്രദേശ് സര്‍ക്കാര്‍, സിബിഎഫ്‌സിയുടെ മുന്‍ ചെയര്‍മാന്‍ ലീലാ സാംസണ്‍ എന്നിവർ‌ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.  സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം കോടതി ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ ഇതിനെതിരെ സെന്‍സര്‍ ബോര്‍ഡ് കോടതിയല്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ റിവിഷന്‍ പെറ്റീഷനിലാണ് കോടതിയുടെ ഉത്തരവ്.

വെബ്ദുനിയ വായിക്കുക