ട്രാഫിക് ജാമില്‍ പൈലറ്റ് കുടുങ്ങിയതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകിയതില്‍ കുപിതനായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വിമാനം കൃത്യസമയത്ത് പുറപ്പെടാത്തതിനാല്‍ പ്രധാനപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്കായില്ലെന്നും എയര്‍ ഇന്ത്യയുടേത് ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തിയാണെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
01.15നു പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ കയറുന്നതിനായി 12.30ന് തന്നെ മന്ത്രി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍, പൈലറ്റ് എത്താന്‍ വൈകുന്നതിനാല്‍ വിമാനം അരമണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടൂ എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
പൈലറ്റ് ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോയതാണ് വിമാനം വൈകാന്‍ കാരണമായതെന്നാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.