മൊബൈല്‍ ഫോണിലൂടെ മദ്യത്തിന് ഓര്‍ഡര്‍ നല്‍കിയാല്‍ വീട്ടിലെത്തിക്കുന്ന സംവിധാനത്തിന് ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ അംഗീകാരം. വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അംഗീഗൃത മദ്യഷോപ്പുകള്‍,ബാറുകള്‍ എന്നിവ വഴിയാകും മദ്യ വിതരണം. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതിയെന്ന് അധികൃതര്‍ പറയുന്നത്.
ഫോണ്‍ ചെയ്യുന്നതിന് പകരം എസ്എംഎസ് ചെയ്തും മദ്യം വാങ്ങാം. കോളുകളും എസ്എംഎസുകളും സ്വീകരിക്കാന്‍ മണ്ഡല്‍ എന്ന പേരില്‍ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. ഇവിടെ ലഭിക്കുന്ന ഓര്‍ഡറുകള്‍ ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാറുകള്‍ക്കോ മദ്യഷോപ്പുകള്‍ക്കോ കൈമാറും. ഇവിടെ നിന്നാകും മദ്യം വിതരണം ചെയ്യുക. സംസ്ഥാനത്തെ 13 ജില്ലകളിലാണ് ഈ സംവിധാനത്തിലൂടെ മദ്യം ലഭ്യമാകുക. ഇതുകൂടാതെ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ സംസ്ഥാനത്ത് 436 പുതിയ മദ്യഷോപ്പുകള്‍ തുടങ്ങാനും തീരുമാനിച്ചിരുന്നു. നിലവില്‍ 415 എണ്ണമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.