ബിഹാര്‍ സാംസ്‌കാരിക മന്ത്രി വിനയ് ബിഹാരിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍.പ്രസിദ്ധമായ താരാചന്ദി ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജനക്കൂട്ടം മന്ത്രിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്.
സംഭവം നടക്കുമ്പോള്‍ വേദിയില്‍ മന്ത്രിയെക്കൂടാതെ റോഹ്‌താസ് എസ്‌പിയും ജില്ലാ മജിസ്‌ട്രേറ്റും ഉണ്ടായിരുന്നു.നാടന്‍ പാട്ടുകാരന്‍ കൂടിയായ മന്ത്രി പരിപാടി ഉദ്‌ഘാടനം ചെയ്‌ത് ഒരു ഭക്‌തി ഗാനം ആലപിച്ചു എന്നാല്‍, ശബ്‌ദസംവിധാനത്തിലെ പ്രശ്നങ്ങളും മറ്റ് സൗകര്യക്കുറവുകളും കാരണം ജനങ്ങള്‍ അക്രമാസക്‌തരാവുകയായിരുന്നു.
പോലീസ് ജനക്കൂട്ടത്തിനു നേര്‍ക്ക് ലാത്തിവീശിയപ്പോള്‍ പെട്രോള്‍ ക്യാനുമായി ജനങ്ങള്‍ മന്ത്രിയുടെ നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു.പ്രസംഗപീഠത്തിനു പിന്നില്‍ മറഞ്ഞിരുന്നതുകൊണ്ടുമാത്രമാണ് താന്‍ രക്ഷപെട്ടതെന്നാണ് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്.സംഭവത്തില്‍ പെട്രോള്‍ കൈവശം വച്ചിരുന്ന ആറ് പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട് ഇത് കൂടാതെ 500 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട് .