പെട്രോളിനും ഡീസലിനും ലോകത്തിലേറ്റവും വിലക്കുറവ് ഇന്ത്യയില്‍...!

Webdunia
ശനി, 21 മാര്‍ച്ച് 2015 (12:11 IST)
ലോകത്തിലെ വികസിത രാജ്യങ്ങളേക്കാളും അയല്‍ രാജ്യങ്ങളേക്കാളും വിലക്കുറവില്‍ പെട്രോളും ഡീസലും ലഭിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്ന് കണക്കുകള്‍. ലോക്സഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രിയാണ് ഈ കണക്കുകള്‍ സമര്‍പ്പിച്ചത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും, വികസിത രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, യുകെ, ജപ്പാന്‍, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും ഇഒന്ത്യയേക്കള്‍ വിലക്കൂടുതലാണ് പെട്രോളിനും ഡീസലിനുമെന്നാണ് മന്ത്രി സമര്‍പ്പിച്ച കണക്കില്‍ പറയുന്നത്.

പെട്രോള്‍ ലീറ്ററിന് 60.49 രൂപയും ഡീസലിന് 49.71 രൂപയുമാണ് ഇന്ത്യയില്‍ നിലവിലുള്ള വില. എക്സൈസ് നികുതിയുടേയും വില്‍പ്പന നികുതിയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളിലും ഈ വിലയില്‍ വീണ്ടും മാറ്റം വരും. പെട്രോളിനും ഡീസലിനും മറ്റു വികസിത രാജ്യങ്ങളില്‍ ഉള്ളതിനേക്കാളും വിലക്കുറവാണ് ഇന്ത്യയിലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടീ സഭയില്‍ മന്ത്രി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.