രാജ്യത്ത് പെട്രോള്‍ വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് ഒരു രൂപ അമ്പത് പൈസയാണ് കുറഞ്ഞത്. അതേ സമയം ഡീസലിന് അമ്പത് പൈസ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും
ആഗോളതലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. ഡീസലിന്റെ വിലനിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിന്റെ ഭാഗമായി പ്രതിമാസം 50 പൈസ വര്‍ധിപ്പിക്കാന്‍ ധാരണയായിരുന്നു.
സംബ്സീഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയും കുറച്ചിട്ടുണ്ട്. രണ്ട് രൂപ അമ്പത് പൈസയാണ് കുറച്ചിരിക്കുന്നത്.