ആഴ്ചയില്‍ അഞ്ച് തവണ പെട്രോള്‍ വില വര്‍ധിച്ചു; മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 100കടന്നു

ശ്രീനു എസ്
തിങ്കള്‍, 10 മെയ് 2021 (20:08 IST)
ആഴ്ചയില്‍ അഞ്ച് തവണ പെട്രോള്‍ വില വര്‍ധിച്ചതിനെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ പെട്രോള്‍ വില 100കടന്നു. ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 33പൈസയുമാണ് വര്‍ധിച്ചത്. അതേസമയം മധ്യപ്രദേശിലെ ഭോപാലില്‍ പെട്രോളിന് 99.55രൂപയായിട്ടുണ്ട്.
 
മെയ് നാലുമുതലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു തുടങ്ങിയത്. അത് തിരഞ്ഞെടുപ്പിന് ശേഷമാണെന്നതും ശ്രദ്ധേയമാണ്. അതേസമയം ഡല്‍ഹിയില്‍ പെട്രോള്‍ വില 91.53 ആയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article