രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിചിത്രവാദവുമായി മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷാ താക്കൂർ. യാഗം നടത്തിയാൽ കൊവിഡ് മൂന്നാം തരംഗം രാജ്യത്തെ തൊടുക പോലുമില്ലെന്നാണ് മന്ത്രി പറയുന്നത്.
പരിസ്ഥിതി ശുദ്ധീകരണത്തിനായി നാല് ദിവസം യജ്ഞം നടത്തുക. ഇതാണ് യജ്ഞ ചികിത്സ. മുൻകാലങ്ങളിൽ നമ്മളുടെ പൂർവികർ മഹാമാരികളിൽ നിന്നും രക്ഷ നേടാൻ യജ്ഞ ചികിത്സ നടത്തിയിരുന്നു. നമുക്ക് ഒരുമിച്ച് പരിസ്ഥിതിയെ ശുദ്ധീകരിക്കാം. എങ്കിൽ മൂന്നാം കൊവിഡ് തരംഗം നമ്മളെ സ്പർശിക്കുക പോലുമില്ല ഇൻഡോറിൽ കൊവിഡ് കെയർ സെന്റർ ഉദ്‌ഘാടനം ചെയ്‌ത ശേഷം ഉഷാ താക്കൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.