പെന്‍സിലും റബ്ബറും മോഷ്‌ടിച്ച കുറ്റത്തിന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേര്ണ്ടി വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. ലക്‌നൗവിലെ ബരാബാങ്കി റഹലമോ അക്കാദമി സ്‌കൂളിലെ മൂന്നാംക്‌ളാസ്സുകാരി ശിവയാണ് മരണമടഞ്ഞത്. സ്കൂളിലെ പ്രധാനാധ്യാപകന്‍ ലളിത് വര്‍മ്മയാണ് കുട്ടിയെ ക്രൂരമായി ശിക്ഷിച്ചത്. ഇയാള്‍ക്കെതിരെ സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്.
തന്റെ പെന്‍സിലും റബ്ബറും മോഷണം മോഷണം പോയെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പ്രിന്‍സിപ്പല്‍ മൂന്നാം ക്‌ളാസ്സ് വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ബാഗുകളും പരിശോധിച്ചിരുന്നു. മോഷണം പോയ പെന്‍സിലും റബ്ബറും ശിവയുടെ ബാഗില്‍ കണ്ടെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് അധ്യാപകന്‍ കഠിനമായി കുട്ടിയെ മര്‍ദ്ദിച്ചു. വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്‌ഥ്യത പ്രകടിപ്പിക്കുകയും രക്‌തം ഛര്‍ദ്ദിക്കുകയും ചെയ്‌തതോടെ മാതാപിതാക്കള്‍ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍വെച്ച് തന്നെ മരിക്കുകയായിരുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരീകപരിക്കുകളാണ് മരണകാരണമായതെന്നാണ് വിലയിരുത്തല്‍. സംഭവം വിവാദമായതോടെ അധ്യാപകനെതിരേ രോഷം പുകയുകയാണ്. കുട്ടീയെ മര്‍ദ്ദീച്ച അധ്യാപകനെതിരെ മുമ്പും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. ചെറിയ കുഅങ്ങള്‍ക്കു പോലും വിദ്യാര്‍ത്ഥികളെ ക്രൂരമായി ശിക്ഷിക്കുന്നയാളാണ് ഈ അധ്യാപകനെന്നാണ് വിവരം. മുമ്പ് ചെറിയ കുറ്റത്തിന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി സ്‌കൂള്‍ അധികൃതര്‍ പൂഴ്‌ത്തി വെയ്‌ക്കുകയും അധ്യാപകനെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു എന്നും ആരോപമുണ്ട്.