പിബി ഇന്ന് അവസാനിക്കും; അടവുനയത്തില്‍ തീരുമാനമാകും
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (08:42 IST)
മൂന്നു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും. പോളിറ്റ് ബ്യൂറോയിലെ പ്രധാന ചര്‍ച്ച വിഷയമായ രാഷ്ട്രീയ അടവുനയങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള കരട് അവലോകന രേഖയെക്കുറിച്ച് പിബി ഇന്ന് തീരുമാനമെടുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന കേന്ദ്രകമ്മിറ്റിയാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വേണമെന്ന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പാഠം ഉള്‍ക്കൊണ്ട് രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വരുത്തുണമെന്ന് തീരുമാനമായിട്ടുണ്ട്.
1996 മുതലുള്ള അടവ്നയത്തിലാണ് മാറ്റം വേണ്ടതെന്നും 1980 മുതലുള്ള അടവ്നയത്തില്‍ മാറ്റം വേണമെന്നും വാദിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. 1978ലെ ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് മുതലുള്ള അടവുനയത്തില്‍ മാറ്റം വേണമെന്ന ആവശ്യം പൊളിറ്റ് ബ്യൂറോ യോഗത്തിലുയര്‍ന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന് ഇന്ന് അന്തിമ രൂപമാകും.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജ് വധക്കേസുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്ന് കാട്ടി സിപിഎം സംസ്ഥാന ഘടകം പൊളിറ്റ് ബ്യുറോയ്ക്കു റിപ്പോര്‍ട്ട് നല്‍കി. മനോജ് വധത്തിന്റെ നിലവിലെ ആരോപണങ്ങള്‍ പാര്‍ട്ടിക്കുമേല്‍ കെട്ടിച്ചമച്ചതാണെന്നും. ഈ വധം രാഷ്ട്രീയ കൊലപാതകമല്ലെന്നും സംസ്ഥാന ഘടകം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.