പാചകവാതകത്തിന്റെ വില ഉയര്‍ത്തില്ലെന്നും ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം കുറയ്‌ക്കില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഭാരമുണ്ടാകാതെ ഭരണം നീക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. ബിഹാറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരുമായുള്ള യോഗത്തിനു തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
പെട്രോള്‍ വില 2006 മുതല്‍ നിയന്ത്രണാതീധമായി ഉയരുകയാണ്. വിലനിയന്ത്രണം എടുത്തുമാറ്റിയതോടെ സ്‌ഥിതി ഗുരുതരമായിട്ടുണ്ട്. സബ്‌സിഡി നിലനിര്‍ത്തുന്നതിനാല്‍ ഡീസല്‍വില നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ രാജ്യത്ത് ഇന്ധന- പ്രകൃതിവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.