പാസ്പോര്‍ട്ടിന് ഇനി പൊലീസ് വേരിഫിക്കേഷന്‍ വേണ്ട!

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (13:52 IST)
പാസ്പോര്‍ട്ട് നല്‍കുന്നതിനു മുമ്പ് പൊലീസ് വേരിഫിക്കേഷന്‍ നടത്തുന്നത് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പൊലീസ് വേരിഫിക്കേഷന് പകരം അപേക്ഷകര്‍ സ്വമേധയാ സത്യവാങ്മൂലം സമര്‍പ്പിച്ചല്‍ മാത്രം മതിയാകും.

പാസ്‌പോര്‍ട്ട് അപേക്ഷകരെ പോലീസ് വെരിഫിക്കേഷന് വിധേയമാക്കുന്നത് പൗരന്‍മാരെ സര്‍ക്കാരിന് വിശ്വാസമില്ലെന്ന കൊളോണിയല്‍ സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പുതുക്കാന്‍ ആലോചിക്കുനത്.

അപേക്ഷയോടൊപ്പം നല്‍കുന്ന സത്യവാങ്മൂലം തെറ്റാണോയെന്ന് പൊലീസിനു പരിശോധിക്കാം. ക്രിമിനല്‍ കേസ് പ്രതിയാണോയെന്ന പരിശോധനയും പോലീസിന് നടത്താം. തെറ്റായ സത്യവാങ്മൂലം നല്‍കുന്നവര്‍ക്കെതിരെ നടപടി എടുക്കാമെന്നും അഭ്യന്തര മന്ത്രാലയം ചര്‍ച്ച ചെയ്യുന്ന കരട് രേഖയില്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.